X

സ്‌കാനിംഗിനിടെ വസ്ത്രംമാറുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി

അടൂരില്‍ സ്വകാര്യസ്ഥാപനത്തില്‍ സ്‌കാനിംഗിനിടെ വസ്ത്രംമാറുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പരാതി.

അടൂര്‍ സ്വദേശിയായ റേഡിയോഗ്രാഫറെ പൊലീസ് കയ്യോടെ പിടികൂടി അറസ്റ്റുചെയ്തു. സ്ത്രീ സംശയം തോന്നി ബഹളം വെക്കുകയായിരുന്നു.

മറഞ്ഞുനിന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് പരാതി. 24കാരനായ കടക്കല്‍ സ്വദേശി രഞ്ജിത്താണ് പിടിയിലായത്.

Chandrika Web: