X

സ്‌കൂള്‍ മാര്‍ഗരേഖ പുറത്തിറക്കി; എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ സംവിധാനം ഉറപ്പാക്കണം

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഓണ്‍ലൈന്‍ ക്ലാസിന്റെ മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. രണ്ടാഴ്ചത്തേക്കാണ് ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തിയത്. അതേസമയം പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ക്ക് ഓഫ് ലൈനിലായി ക്ലാസ് തുടരും. സ്‌കൂള്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കും. എന്നാല്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ സ്‌കൂള്‍ അടയ്ക്കണം.  വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ സംവിധാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.  അതേസമയം നാളെ നടക്കുന്ന കൊവിഡ് അവലോകനയോഗത്തില്‍ മാര്‍ഗരേഖ വീണ്ടും പരിശോധിക്കും.

 

web desk 3: