X
    Categories: indiaNews

ദീപാവലിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കും

അഹമ്മദാബാദ്: ദീപാവലിക്ക് ശേഷം ഗുജറാത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസവകുപ്പ്. അടിയന്തരമായി തുറക്കാന്‍ ആലോചനയില്ലെന്നും വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിനോദ് റാവു പറഞ്ഞു.

കൊറോണ വൈറസ് സ്ഥിതി വിലയിരുത്തിയ ശേഷം ദീപാവലി അവധി കഴിഞ്ഞ ശേഷമെ സ്‌കൂളുകള്‍ വീണ്ടും തുറക്കുകയുള്ളൂവെന്ന് റാവു പറഞ്ഞു. സ്‌കൂളുകള്‍ ഒക്ടോബര്‍ 15 ന് ശേഷം തുറക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

എല്ലാ സ്‌കൂളുകളിലും ശുചിത്വം ഉറപ്പാക്കാന്‍ കര്‍മസേനകള്‍ ഉണ്ടാവണം. സ്‌കൂള്‍ കാമ്പസ് മുഴുവന്‍ ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും വേണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് വരുമ്പോഴും തിരിച്ചു പോകുമ്പോഴും ക്ലാസില്‍ ഇരിക്കുമ്പോഴും സാമൂഹ്യ അകലം ഉറപ്പാക്കണം. ക്ലാസ് മുറികളില്‍ മാസ്‌ക് ധരിക്കണം. അക്കാദമിക് കലണ്ടറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. ഹാജര്‍ കര്‍ശനമാക്കരുത്. വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും അസുഖ അവധി ആവശ്യമെങ്കില്‍ അനുവദിക്കണം. രക്ഷിതാക്കളുടെ അനുമതി പത്രവുമായി മാത്രമെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്താവൂ.

 

web desk 3: