തൂക്കുസഭയുണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെ കോണ്‍ഗ്രസ് തനിച്ച് 146 സീറ്റ് നേടുമെന്ന് പി.സി.സി പ്രസിഡന്റ് ഡി.കെ ശിവകുമാര്‍. നല്ല ബുദ്ധിയും വിവേകവുമുള്ള ജനതയാണ് കര്‍ണാടകയിലേത്. മോദിയുടെയും ബൊമ്മെയുടെയും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ പരാജയപ്പെടും. സിദ്ധരാമയ്യയും കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്ന് അവകാശപ്പെട്ടു. കഴിഞ്ഞതവണ 104 സീറ്റ് നേടിയ കോണ്‍ഗ്രസ് ജനതാദളുമായി സഖ്യമുണ്ടാക്കിയെങ്കിലും ബി.ജെ.പി എം.എല്‍.എമാരെ ചാക്കിട്ട് അധികാരം പിടി്ക്കുകയായിരുന്നു. 224 സീറ്റുകളാണ് സഭയിലുള്ളത്. 13നാണ് വോട്ടെണ്ണല്‍. ഉച്ചയോടെ ഫലമറിയാനാകും.