X

ക്ലിഫ് ഹൗസിന് ചെലവഴിച്ചത് മൊത്തം ഒരു കോടി

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍
ചെലവഴിച്ചത് ഒരു കോടി രൂപയെന്ന് വിവരവകാശ രേഖ. നീന്തല്‍കുളത്തിന് മാത്രം 31,92,360 രൂപയാണ് ചെലവഴിച്ചത്. കെപിസിസി സെക്രട്ടറി അഡ്വ. സി.ആര്‍.പ്രാണകുമാറിന് ടൂറിസം ഡയറക്ടറേറ്റില്‍നിന്ന് ലഭിച്ച വിവരവകാശ മറുപടിയിലാണ് ഭീമമായ കണക്കുകള്‍.

സംസ്ഥാനം വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും ചര്‍ച്ച ചെയ്യുന്ന അവസരത്തിലാണ് അനാവശ്യ ചെലവ് കണക്കുകള്‍ പുറത്ത് വരുന്നത്. നീന്തല്‍കുളത്തിന് ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനോട് നിയമസഭയില്‍ പല തവണ ചോദ്യം ഉന്നയിച്ചെങ്കിലും മറുപടി തരാതെ ഒഴിഞ്ഞുമാറുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ലിഫ്റ്റ്; 25.50 ലക്ഷം, നീന്തല്‍കുളത്തിന്റെ നവീകരണത്തിനായി 18,06,789 രൂപ, റൂഫിന്റെ ട്രസ് വര്‍ക്കുകള്‍ക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപ, വാര്‍ഷിക മെയിന്റനന്‍സിനായി 2,28,330 രൂപയും പുറമെ 3,64,812 രൂപയും ഇങ്ങനെയാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയില്‍ കാണിക്കുന്ന ചെലവുകള്‍.

web desk 3: