X

കോഴിക്കോട്ട് കടലില്‍ തിരയില്‍ പെട്ടു കാണാതായ വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: ഇന്നലെ ബീച്ചില്‍ ലയണ്‍സ് പാര്‍ക്കിനടുത്ത് തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥി മരിച്ചു. കൊടുവള്ളി കളരാന്തിരി മുജീബിന്റെ മകന്‍ ആദില്‍ അഫ്‌സാന്‍ (15) ആണ് മരണപ്പെട്ടത്.
ആദില്‍ അഫ്‌സാന്റെ മൃതദേഹം ഇന്ന് രാവിലെ വെള്ളയില്‍ മത്സ്യബന്ധന തുറമുഖത്തിന് സമീപത്തു നിന്നാണ് കണ്ടെത്തിയത്.

പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഇന്നലെ മുതല്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു.
മൃതദേഹം ബീച്ച് ആസ്പത്രിയിലേക്ക് മാറ്റി.

ഇന്നലെ ഉച്ചയോടെ കൊടുവള്ളിയില്‍ നിന്നും സൈക്കിളില്‍ വന്ന 15 അംഗ സംഘത്തില്‍പ്പെട്ട കുട്ടി ആയിരുന്നു.

എളേറ്റില്‍ എം.ജെ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

web desk 1: