X

അവരുടെ പിന്തുണ ലഭിക്കുമ്പോള്‍ മതേതരത്വവും,പിന്തുണ ലഭിച്ചില്ലെങ്കില്‍ വര്‍ഗീയവും എന്നത് ശരിയായ നിലപാടല്ല;പികെ കുഞ്ഞാലിക്കുട്ടി

അവരുടെ പിന്തുണ ലഭിക്കുമ്പോള്‍ മതേതരത്വവും, പിന്തുണ ലഭിച്ചില്ലെങ്കില്‍ വര്‍ഗീയവും എന്നത് ശരിയായ നിലപാടല്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.ജമാഅത്തിന്റെയും, SDPI യുടെയും പിന്തുണ കാലാകാലങ്ങളില്‍ ലഭിച്ചിട്ടുള്ളത് ഇടതുമുന്നണിക്കും സിപിഎം നുമാണ്.അത് അവര്‍ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. ഇവരൊക്കെ ഒറ്റ വേദിയില്‍ എത്ര തവണ വേദി പങ്കിട്ടത്്,പിന്തുണ ലഭിക്കുമ്പോള്‍ മതേതരത്വവും, പിന്തുണ ലഭിച്ചില്ലെങ്കില്‍ വര്‍ഗീയവും അതുകൊണ്ട് ഇതൊക്കെ് ഞങ്ങളുടെ തലയില്‍ വെക്കാന്‍ നില്‍ക്കണ്ട അദ്ദേഹം പറഞ്ഞു.

അതെസമയം സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപെട്ട് UDF ഉയര്‍ത്തിയ ചോദ്യങ്ങള്‍ പ്രസക്തമായി വരികയാണെന്ന്് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഇതിന്റെ പ്രായോഗികകത, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ ഞങ്ങള്‍ ചോദിച്ചിട്ടുണ്ട്. പ്രായോഗികമല്ലാത്ത പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഒന്നും തന്നെ മറുപടി നല്‍കിയിട്ടില്ല. മുസ്ലിം ലീഗ് പാര്‍ട്ടിക്കും മുന്നണിക്കും ഈ വിഷയത്തില്‍ വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ട്. പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടം ആലോചിക്കാന്‍ UDF മുന്നണി യോഗം ചേരാനിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗില്‍ അഭിപ്രായ ഭിന്നത ഉണ്ട് എന്ന തരത്തിലുള്ള പ്രചരണം മാധ്യമങ്ങളെ ഉപയോഗിച്ച് ചില തല്‍പ്പര കക്ഷികള്‍ ഉണ്ടാക്കുന്നതാണ് അതില്‍ അടിസ്ഥാനമില്ല അദ്ദേഹം കൂട്ടിചേര്‍ത്തു.

web desk 3: