X
    Categories: indiaNews

വോട്ട് തരൂ, 70 രൂപയ്ക്ക് മദ്യം തരാം: ആന്ധ്ര ബി.ജെ.പി അധ്യക്ഷന്‍

വരാനിരിക്കുന്ന ആന്ധ്രപ്രദേശ് തെരഞ്ഞടുപ്പില്‍ ബിജെപിക്ക് ഒരു കോടി വോട്ട് നല്‍കിയാല്‍ 200 രൂപയുടെ മദ്യം 70രൂപക്ക് നല്‍കാമെന്ന വാഗദാനവുമായി ആന്ധ്രപ്രദേശ് ബിജെപി അധ്യക്ഷന്‍ സോമു വീര്‍രാജു.ചൊവാഴാച ഒരു പൊതുയോഗത്തില്‍ വെച്ചായിരുന്നു ബിജെപി നേതാവിന്റെ പ്രഖ്യാപനം.

ഒരു കോടി വോട്ട് നല്‍കിയാല്‍ മദ്യം 70രൂപക്ക് നല്‍കാമെന്നും,സംസ്ഥാനത്തിന് കൂടുതല്‍ വരുമാനമുണ്ടായാല്‍ ക്വാട്ടര്‍ ബോട്ടില്‍ മദ്യം 50 രൂപക്ക് നല്‍കും,നിലവില്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ വില്‍ക്കുന്നത് വ്യാജ മദ്യമാണ് എന്നും ആദ്ദേഹം കൂട്ടിചേര്‍ത്തു.സംസ്ഥാനത്ത് നിലവാരമുള്ള മദ്യം കിട്ടാത്ത അവസ്ഥയാണുള്ളത്. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഏറ്റവും കുറഞ്ഞ വിലയില്‍ നല്‍കുമെന്നാണ് വാഗ്ദാനം.

 

 

 

 

 

 

 

 

 

web desk 3: