X
    Categories: keralaNews

പൊലീസ് നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന പൊലീസ് നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എതിര്‍പ്പുകളും ആശങ്കകളും മുഖവിലക്കെടുത്തെന്നും വിശദീകരണം. നിയമഭേദഗതിക്കെതിരെ വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍.

ഏതെങ്കിലും വിഷയത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ അപകീര്‍ത്തികരമായ പരാമര്‍ശമെന്ന പേരില്‍ ആര്‍ക്കെതിരെയും പൊലീസിന് സ്വമേധയാ കേസെടുക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ നിയമം. ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനാണ് പൊലീസ് ആക്ട് ഭേദഗതി.

സര്‍ക്കാറിനും സിപിഎമ്മിനും എതിരായ മാധ്യമവിമര്‍ശനങ്ങളെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. മാധ്യമങ്ങളെ ഭയപ്പെടുത്തി നിശബ്ദരാക്കാനാണ് സര്‍ക്കാറിന്റെ നീക്കം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: