X

ഖത്തറില്‍ ഇന്ന് സെനഗലിന് ജയിക്കണം

ഖലീഫ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ സെനഗലിന് ഇന്ന് ഇക്വഡോറിനെ പരാജയപ്പെടുത്തണം. ആദ്യ മല്‍സരത്തിലെ തോല്‍വി അവരെ കാര്യമായി ബാധിച്ചിട്ടുണ്ട്. രണ്ടാം മല്‍സരത്തില്‍ ഖത്തറിനെ തോല്‍പ്പിക്കാനായതിലൂടെ സമ്പാദിച്ച മൂന്ന് പോയന്റിനൊപ്പം ഇന്നും മൂന്ന് പോയിന്റ് കരസ്ഥമാക്കാന്‍ കഴിയണം. എങ്കില്‍ മാത്രമാണ് രക്ഷ.

സദിയോ മാനേ എന്ന സൂപ്പര്‍ താരത്തിന്റെ അഭാവം മുന്‍നിരയില്‍ പ്രകടമാവുന്നുണ്ട്. അദ്ദേഹത്തെ പോലെ അതിവേഗക്കാരനായ ലക്ഷ്യബോധക്കാരന്‍ ടീമില്‍ ഇല്ല. അതേ സമയം വലന്‍സിയ എന്ന സൂപ്പര്‍ സ്റ്റാറാണ് ഇക്വഡോറിന്റെ കരുത്ത്. ഇതിനകം ചാമ്പ്യന്‍ഷിപ്പില്‍ ഇക്വഡോര്‍ സ്വന്തമാക്കിയ മൂന്ന് ഗോളും അദ്ദേഹമാണ് നേടിയത്. ഇക്വഡോറിനാണ് സാധ്യത കുടുതല്‍. തോല്‍ക്കാതിരുന്നാല്‍ അവര്‍ക്ക് മുന്നേറാം.

Test User: