X
    Categories: MoreViews

വിദ്യാര്‍ഥിക്ക് അശ്ലീല സന്ദേശം അയച്ചു; സിപിഎം നേതാവിനെതിരെ കേസ്

കോട്ടയം: സ്‌കൂള്‍ വിദ്യാത്ഥിയായ ആണ്‍ക്കുട്ടിക്ക് അശ്ലീലസന്ദേശം അയച്ച സിപിഐഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു. സിപിഐഎം നേതാവും ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാനുമായ ടി.എം റഷീദിനെതിരെയാണ് നടപടി. സോഷ്യല്‍ മീഡിയ വഴി കുട്ടിക്ക് അശ്ലീല സന്ദേശം അയച്ചുവെന്നാണ് പരാതി.

നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി റഷീദിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. റഷീദിന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചു. പൊലീസ് കേസെടുത്ത സ്ഥിതിക്ക് ടിഎം റഷീദ് നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുവാന്‍ തയ്യാറാകണമെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ സെപ്തംബറിലാണ് ആരോപണത്തിന് കാരണമായ സംഭവം നടന്നത്. വിദ്യാര്‍ത്ഥിക്ക് അശ്ലീല സന്ദേശം അയച്ചത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ വെല്‍ഫെയര്‍ കമ്മറ്റിക്ക് പരാതി നല്‍കി. കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ ചൈല്‍ഡ് ലൈന്‍പ്രവര്‍ത്തകരാണ് ഈരാറ്റുപേട്ട പൊലീസിന് പരാതി നല്‍കിയത്.

എന്നാല്‍ അന്യേഷണം നീണ്ടുപോയതിനെ തുടര്‍ന്നു കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ഈരാറ്റുപേട്ട പൊലീസ് റഷീദിനെതിരെ കേസെടുക്കുകയായിരുന്നു.
ഈരാറ്റുപേട്ട സിഐ യുടെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ അന്യേഷണം നടക്കുന്നത്. നഗരസഭാ ചെയര്‍മാന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് പരിശോധിച്ച് വരികയാണ്.

chandrika: