X
    Categories: keralaNews

സിപിഎം സര്‍വീസ് സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ സെക്‌സ് റാക്കറ്റ്

തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ സിപിഎമ്മിന്റെ സര്‍വ്വീസ് സംഘടനയില്‍പ്പെട്ട ഒരുപറ്റം ജീവനക്കാരുടെ നേതൃത്വത്തില്‍ പെണ്‍വാണിഭം നടത്തുന്നതായി പരാതി. യൂണിയന്റെ സ്വാധീനവും അധികാരവും ഉപയോഗിച്ച് നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നാണ് പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് ലഭിച്ച പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിയും വനിതാ മന്ത്രിമാരും പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയേറ്റിലാണ് ഈ സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഏറെ ഗൗരവമേറിയ വിഷയം. സ്ത്രീസുരക്ഷയും സംരക്ഷണവുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് അവകാശപ്പെടുമ്പോള്‍ തന്നെയാണ് ഭരണസിരാകേന്ദ്രത്തില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത് പുറത്തുവരുന്നത്. ജയ്ഹിന്ദ് ടിവിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ മകളുടെ ഭര്‍ത്താവും സെക്രട്ടറിയേറ്റ് ജീവനക്കാരനുമായ പ്രവീണിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പ്രവീണിന്റെ വലയില്‍ വീഴുന്ന സ്ത്രീകളെ മറ്റ് പലര്‍ക്കായും അയാള്‍ കാഴ്ച വെക്കുക പതിവാണ്. ഇവരുടെ ലൈംഗിക വേഴ്ചകള്‍ മൊബൈലില്‍ പകര്‍ത്തി മറ്റ് സംഘങ്ങള്‍ക്ക് കൈമാറുകയാണ് പതിവ്. ഇങ്ങനെ നിരവധി പേരിലേക്കാണ് ഒരു സ്ത്രീയെ എത്തിക്കുന്നത്. നിവര്‍ത്തിക്കേട് കൊണ്ടും ഭയന്നും പലരും ഇതൊന്നും പുറത്ത് പറയാറില്ല.

സെക്രട്ടറിയേറ്റിലെ ഒന്നാം അനക്സ് ബിള്‍ഡിംഗിലാണ് ഈ റാക്കറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നത്. ആറടി പൊക്കമുള്ള ക്യാബിനുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ ലീലാവിലാസങ്ങള്‍ നടക്കുന്നത്. ഭര്‍ത്താക്കന്മാരില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ മറച്ചുപിടിക്കാന്‍ അവര്‍ക്ക് ഉറക്കഗുളികളും മയക്കുമരുന്നും നല്‍കുന്നതും പതിവാണെന്ന് പരാതിക്കാരന്‍ പറയുന്നു.

ഈ റാക്കറ്റിന്റെ വലയില്‍പ്പെടുന്ന സ്ത്രീകളോട് അവരുടെ ഭര്‍ത്താക്കന്മാരുമായുള്ള കിടപ്പിറ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തികൊണ്ട് വരാന്‍ പറയുന്നു. അതുമല്ലെങ്കില്‍ ഈ സംഘാംഗങ്ങള്‍ക്ക് കിടപ്പറ രംഗങ്ങള്‍ കാണാന്‍ വാതിലോ ജനലോ തുറന്നിട്ട് കൊടുക്കാനും ആവശ്യപ്പെടാറുണ്ട്. ഇങ്ങനെ വളരെ ഗുരുതരമായ വസ്തുതകളാണ് തെളിവ് സഹിതം ജിഎഡി സെക്രട്ടറിക്ക് നല്‍കിയിരിക്കുന്നത്. രണ്ട് മാസം മുമ്പ് നല്‍കിയ പരാതിയില്‍ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: