X

ലൈംഗികാരോപണം: 2018ല്‍ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരമില്ല

 

ഈ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കില്ല. ലൈംഗികോരപണം, സാമ്പത്തിക തട്ടിപ്പ്, തുടര്‍ച്ചയായി വിവരങ്ങള്‍ ചോരല്‍ തുടങ്ങിയ തുടങ്ങിയവ മൂലം 2018 ലെ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം റദ്ദാക്കിയതായി സ്വീഡിഷ് അക്കാദമി അറിയിച്ചു. 2018 ലെ സമ്മാനം 2019ല്‍ നല്‍കും. സ്റ്റോക്ഹോമില്‍ ചേര്‍ന്ന പ്രതിവാര മീറ്റിങ്ങിലാണ് തീരുമാനം.

നിലവിലെ സാഹചര്യത്തില്‍ അടുത്ത പുരസ്‌കാര വിതരണത്തിനു മുമ്പ് പൊതുജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കല്‍ അനിവാര്യമാണെന്ന് തോന്നുന്നു. അതുകൊണ്ടാണ് ഇത്തവണത്തെ വിതരണം മാറ്റിവെച്ചതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അക്കാദമി സാഹിത്യപുരസ്‌കാരം റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്നത് അപൂര്‍വമാണ്. രണ്ടാംലോകമഹായുദ്ധം കൊടുമ്ബിരിക്കൊണ്ടിരുന്ന 1943ലാണ് ഇതിനുമുമ്ബ് നൊബേല്‍ സാഹിത്യ പുരസ്‌കാരം നല്‍കാതിരുന്നത്.

നൊബേല്‍ സമ്മാന നിര്‍ണയ സമിതിയംഗവും സാഹിത്യകാരിയുമായ കാതറിന ഫ്രോസ്റ്റെന്‍സണിന്റെ ഭര്‍ത്താവ് ഴാങ് ക്ലോദ് ആര്‍നോള്‍ട്ടിന്റെ നേരെയാണ് ആരോപണമുണ്ടായത്. ഫ്രഞ്ച് ഫോട്ടോഗ്രാഫറായ ഇദ്ദേഹത്തിന്റെ പേരില്‍ 18 സ്ത്രീകള്‍ നവംബറിലാണ് ആരോപണം ഉന്നയിച്ചത്.

chandrika: