X

ലൈംഗിക പീഡന പരാതി; ഷിയാസ് കരീമിന് ജാമ്യം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്ന കേസില്‍ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന് ജാമ്യം. ഹൊസ്ദുര്‍ഗ് കോടതിയാണ് ഷിയാസിന് ജാമ്യം അനുവദിച്ചത്. നേരത്തെ ഹൈക്കോടതി ഷിയാസിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായി ഷിയാസ് കരീം മൊഴി നല്‍കിയിരുന്നു. വിവാഹം കഴിച്ചതും മകനുള്ളതും പരാതിക്കാരി മറച്ചുവച്ചെന്നാണ് ഷിയാസിന്റെ നിലപാട്. ലൈംഗിക പീഡനം നടന്നിട്ടില്ല. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നത്. യുവതിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും അത് ഇപ്പോള്‍ അവരുടെ കൈവശമുള്ള കാര്‍ വാങ്ങാന്‍ ഉപയോഗിച്ചെന്നും ഷിയാസ് പറഞ്ഞു.

webdesk14: