X
    Categories: gulfNews

ആകാശം തുറക്കുന്നതു പോലും വാക്കു കൊണ്ടാണ്; നമ്മുടെ വാക്കാണ് നമ്മുടെ മൂല്യം- ശൈഖ് മുഹമ്മദ്

ദുബൈ: വാക്കുകളുടെ പ്രാധാന്യം ഓര്‍മപ്പെടുത്തി യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വിറ്റര്‍ കുറിപ്പ്. രാജ്യത്തിന്റെ മൂല്യങ്ങള്‍ അളക്കുന്നത് വാക്കുകള്‍ കൊണ്ടാണ് എന്നും ഒരാളുടെ മാഹാത്മ്യം കിടക്കുന്നത് അയാളുടെ വാക്കിലാണെന്നും ശൈഖ് മുഹമ്മദ് ഓര്‍മപ്പെടുത്തി.

ജീവിതം എന്നെ എന്തു പഠിപ്പിച്ചു എന്ന സീരീസില്‍ തന്റെ ചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. ട്വിറ്റില്‍ ദുബൈ ഭരണാധികാരി കുറിച്ചത് ഇങ്ങനെ;

‘വാക്കുകളുടെ പ്രാധാന്യമാണ് എന്നെ ജീവിതം പഠിപ്പിച്ചത്. ഒരു മനുഷ്യന്റെ മഹാത്മ്യം അവന്റെ വാക്കുകളിലാണ്. മനുഷ്യന്‍ മതം വാക്കിലാണ്. സൃഷ്ടിയുടെ ആരംഭം ഒരു വാക്കിലായിരുന്നു. ആകാശം തുറക്കുന്നതും വാക്കുകള്‍ കൊണ്ടു തന്നെ. ഹൃദയപ്പൂട്ടുകള്‍ വാക്കുകള്‍ കൊണ്ട് തുറക്കാം. മനസ്സുകളെ മനോഹരമായ വാക്കുകള്‍ കൊണ്ട് ലോലമാക്കാം. സത്യവാചകള്‍ കൊണ്ട് ശരീരങ്ങളെയും വിചാരങ്ങളെയും മൂര്‍ച്ചകൂട്ടാം. നമ്മുടെ വാക്കുകളാണ് നമ്മുടെ സ്വഭാവത്തെ അളക്കുന്നത്. നമ്മുടെ രാജ്യത്തെയും അളക്കുന്നത് വാക്കുകള്‍ തന്നെ. നമുക്ക് രാജ്യത്തെ മഹത്തരമാക്കാം’

അറബ് യുവാക്കള്‍ മാതൃരാജ്യത്തു നിന്ന് പുറത്തു പോയി ജീവിക്കാന്‍ ആഗ്രഹിക്കുന്നതിന്റെ വേദന പങ്കുവച്ച ശേഷമുള്ള ശൈഖ് മുഹമ്മദിന്റെ ആദ്യ ട്വീറ്റാണിത്.

Test User: