X
    Categories: gulfNews

ശൈഖ് സായിദ് ബുക്ക് അവാര്‍ഡ്: സാംസ്‌കാരിക വ്യക്തിത്വം സൗദി അറേബ്യയുടെ അബ്ദുല്ല അല്‍ ഗതാമി

ശൈഖ് സായിദ് ബുക്ക് സാംസ്‌കാരിക വ്യക്തിത്വം അവാര്‍ഡിന് സൗദി അറേബ്യയുടെ അബ്ദുല്ല അല്‍ ഗതാമി തെരഞ്ഞെടുക്കപ്പെട്ടു. ്അറബ് ലോകത്തെ സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയ ശ്രദ്ധേയമായ സംഭാവനകളെ മാനിച്ചാണ് ഡോ. അബ്ദുല്ല അല്‍ ഗതാമിയെ ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് പതിനാറാം പതിപ്പിന്റെ സാംസ്‌കാരിക കേന്ദ്രീകൃത വ്യക്തിത്വമായി തിരഞ്ഞെടുത്തത്.

സാംസ്‌കാരിക നിരൂപണം, സ്ത്രീപഠനം, കവിത, വിമര്‍ശനാത്മക ചിന്ത എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് ഡോ. അല്‍ ഗതാമി ചെയ്ത സേവനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. നിരവധി ഗ്രന്ഥങ്ങള്‍ അറബ് ലോകത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സാംസ്‌കാരിക വിമര്‍ശനവും അറബ് സാംസ്‌കാരിക പ്രഭാഷണങ്ങളുടെ വായനയും, ആധുനികതയോടുള്ള മനോഭാവം, എഴുത്തിന് എതിരെയുള്ള എഴുത്ത് തുടങ്ങിയവ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതികളാണ്.

ആഴത്തിലുള്ള വിജ്ഞാനപരമായ കാഴ്ചപ്പാടിലൂടെ ഡോ. വിമര്‍ശകന്‍, ചിന്തകന്‍, തത്വചിന്തകന്‍, അക്കാദമിക് എന്നീ നിലകളില്‍ നിര്‍ണായക വിഷയങ്ങളിലേക്ക് വെളിച്ചം വീശി. 1947ല്‍ സൗദി അറേബ്യയിലെ ഉനൈസ നഗരത്തില്‍ ജനിച്ച ഡോ. അല്‍ ഗതാമി, കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിലെ അറബിക് ലാംഗ്വേജ് ഫാക്കല്‍റ്റി ഓഫ് ആര്‍ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്രിട്ടിസിസം ആന്‍ഡ് തിയറി പ്രൊഫസറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

web desk 3: