X

എം.എസ്.എഫ് ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷ വിവിധ കേന്ദ്രങ്ങളില്‍ ആയി നിരവധി വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി ഫലം സെപ്തംബര് 18ന്

കോഴിക്കോട് : ഹബീബ് സ്റ്റുഡന്റ്‌സ് സെന്റര്‍ കേന്ദ്രമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ദലിത്-മുസ്‌ലിം വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി സ്‌കോളര്‍ഷിപ്പോടു കൂടി നടക്കുന്ന ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷ കേരളത്തിലുടനീളം 24 കേന്ദ്രങ്ങളില്‍ നടത്തി.

കൃത്യമായ ആസൂത്രണത്തോടെ യു.പി.എസ്.സി മാതൃകയില്‍ ആണ് പരീക്ഷ ക്രമീകരിക്കപ്പെട്ടത്.സോവറിന്‍ ഐ.എ.എസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അക്കാദമിക് സപ്പോര്‍ട്ടോടു കൂടിയാണ് ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് പരിശീലന പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന കോഓര്‍ഡിനേറ്റര്‍ എ.പി അബ്ദുസ്സമദിന്റെ നേതൃത്വത്തില്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍മാര്‍, സെന്റര്‍ കോഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരടങ്ങുന്ന ടീം ആണ് പരീക്ഷ നടത്തിപ്പിന്റെ ചുമതല നിര്‍വഹിച്ചത്. ഫലം സെപ്തംബര് 18 നും ഉത്തര സൂചിക നാളെയും
www.msfkerala.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാവുമെന്നും എം.എസ്.എഫ് സംസ്ഥാന
പ്രസിഡന്റ മിസ്ഹബ് കീഴരിയൂര്‍, ജന.സെക്രട്ടറി
എം.പി നവാസ് എന്നിവര്‍ അറിയിച്ചു.

web desk 1: