പുതിയ മന്ത്രിസഭയില്‍ കെകെ ശൈലജ മന്ത്രിയാവില്ല. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. ശൈലജയെ ഒഴിവാക്കുന്നത് വിവാദങ്ങള്‍ക്ക് വഴിതെളിച്ചേക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ മന്ത്രിസഭയിലെ എല്ലാവരെയും ഒഴിവാക്കിയിരിക്കുകയാണ്. കെകെ ശൈലജയെ മാറ്റിനിര്‍ത്തുമെന്ന് ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത്തരത്തില്‍ ഒരു തീരുമാനം എടുക്കില്ലെന്ന് പിന്നീട് സൂചന ഉണ്ടായിരുന്നു.

മുഹമ്മദ് റിയാസ്, ആര്‍ ബിന്ദു, വി ശിവന്‍കുട്ടി, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, വീണാ ജോര്‍ജ്, കെ രാധാകൃഷ്ണന്‍, സജി ചെറിയാന്‍, വി അബ്ദുറഹ്മാന്‍ വിഎന്‍ വാസവന്‍ എന്നിവരൊക്കെ മന്ത്രിസഭയിലെത്തും. എംബി രാജേഷിനെ സ്പീക്കര്‍ ആയും തിരഞ്ഞെടുത്തു.