kerala

വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

By webdesk17

January 21, 2025

വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ദോഹയില്‍നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനത്തില്‍ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം.

കുഞ്ഞ് മാസം തികയുന്നതിന് മുമ്പ് ജനിച്ചതായാണ് പറയുന്നത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ ചികിത്സകള്‍ക്ക് വേണ്ടിയാണ് കുടുംബം കുഞ്ഞുമായി നാട്ടിലെത്തിയത്.