X

സിദ്ധാര്‍ഥന്റെ മരണം, കൂട്ടുകാരന്‍ അക്ഷയ് പ്രധാന സൂത്രധാരന്‍; അവനേയും പ്രതിയാക്കണം-കുടംബം

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ കൂട്ടുകാരന്‍ അക്ഷയെ കൂടി പ്രതിയാക്കണമെന്ന് കുടംബം. എന്നും സിദ്ധാര്‍ഥനോടൊപ്പം ഉണ്ടായിരുന്ന അവന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അക്ഷയ്.

അവസാന 3 ദിവസം സിദ്ധാര്‍ഥനൊപ്പം ഉണ്ടായിരുന്നതും അക്ഷയ് ആണ്. പക്ഷെ കോളേജില്‍ ഇത്രയും പ്രശ്‌നം ഉണ്ടായിട്ടും അക്ഷയ് തങ്ങളെ ഒന്നും അറിയിച്ചില്ലെന്നും അവനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും സിദ്ധാര്‍ഥന്റെ അമ്മാവന്‍ ഷിബു പറഞ്ഞു.

സിദ്ധാര്‍ഥനെ വിളിച്ച് കിട്ടാതിരിക്കുമ്പോഴൊക്കെ ഞങ്ങള്‍ അക്ഷയെ ആണ് വിളിച്ചിരുന്നത്. സിദ്ധാര്‍ഥനോടൊപ്പം പലപ്പോഴും വീട്ടില്‍ വന്നിട്ടുമുണ്ട്. മര്‍ദന വിവരം അവന് അറിയാമായിരുന്നുവെന്നും ഷിബു ചൂണ്ടിക്കാട്ടുന്നു. 18 പ്രതികളില്‍ ഏറ്റവും സൂത്രധാരനാണ് അക്ഷയ്.

അക്ഷയ് ആണ് അവസാന നിമിഷം വരെ അവന്റെ ഫോണ്‍ നിയന്ത്രിച്ചത്. പക്ഷെ എന്തുകൊണ്ടാണ് അവന്റെ പേര് പുറത്തുവരാത്തതെന്നും അവന്റെ അച്ഛന്‍ ഒരു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണെന്ന് സിദ്ധാര്‍ഥ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രാകാശ്  പ്രതികരിച്ചു.

അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ക്കെതിരേ നിലവില്‍ ഗൂഢാലോചാ കുറ്റം ചുമത്തിയിട്ടുണ്ട്. പക്ഷെ കൊലപാതക കുറ്റം ചുമത്തണം. അപൂര്‍വങ്ങളില്‍ അപൂര്‍മെന്ന നിലയില്‍ കേസിനെ കാണം. എന്നാല്‍ മാത്രമേ പ്രതികള്‍ക്ക് കൊലക്കയര്‍ കിട്ടുകയുള്ളൂ. കൊലക്കയറില്‍ കുറഞ്ഞ ഒന്നും താന്‍ ആവശ്യപ്പെടുന്നില്ലെന്നും അല്ലാത്തപക്ഷം കുടുംബം സമരത്തിനിരിക്കുമെന്നും ടി.ജയപ്രകാശ് പ്രതികരിച്ചു.

 

webdesk13: