X
    Categories: indiaNews

സില്‍വര്‍ലൈന്‍; നിലവില്‍ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേമന്ത്രി

സിലവര്‍ലൈന്‍ പദ്ദതിക്കായി നിലവില്‍ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ്.അന്തിമ രൂപ രേഖ ഇല്ലാതെ ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ല,പദ്ദതിയിലെ ഗുരുതരമായ വീഴ്ചകള്‍ മെട്രോമാന്‍ ഈ ശ്രീധരന്‍ വീശദീകരിക്കുകയുണ്ടായി അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ന് ഉച്ചയോടെ നടന്ന ബിജെപി സംഘത്തിന്റെ ചര്‍ച്ചക്ക് ശേഷമാണ് റെയില്‍വേ മന്ത്രി സില്‍വര്‍ ലൈനെതിരെ വീണ്ടും തുറന്നടിച്ചത്.

കഴിഞ്ഞ ദിവസം കെ റെയിലിന്‍ തല്‍ക്കാലം അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
എന്‍കെ പ്രേമചന്ദ്രന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് റെയില്‍വേ മന്ത്രി കാര്യങ്ങള്‍ അന്ന് വ്യക്തമാക്കിയത്.

ഡി പി ആര്‍ പൂര്‍ണ്ണമല്ല, പാരിസ്ഥിതിക പഠനം നടത്തിയിട്ടില്ല, സാങ്കേതികമായും സാമ്പത്തികമായും എങ്ങനെ ബാധിക്കും എന്നതിന് വ്യക്തതയില്ല ഇതൊക്കെ പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂ.ഇതായിരുന്നു മന്ത്രിയുടെ അന്നത്തെ നിലപാട് .

web desk 3: