X

ശിവശങ്കറിന്റെ അറസ്റ്റ് ഇടതുപക്ഷസര്‍ക്കാരിനുള്ള തിരിച്ചടി; കുടുങ്ങുമോ വന്‍സ്രാവുകള്‍?

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത് ഇടതുസര്‍ക്കാരിനുള്ള തിരിച്ചടിയായി. മുഖ്യമന്ത്രി ആദ്യം ന്യായീകരിച്ച വ്യക്തിയാണ് കേസിലുള്‍പ്പെട്ടതും അറസ്റ്റിലായതും. ഇത് മൂന്നാംതവണയാണ ്ശിവശങ്കര്‍ അറസ്റ്റിലാകുന്നത്. വടക്കാഞ്ചേരിയില്‍ യു.എ.ഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രെസന്റ് എന്ന സ്ഥാപനമാണ ്‌ലൈഫ് മിഷന്റെ പേരില്‍ പാവങ്ങള്‍ക്കായി ഫ്‌ളാറ്റ് പണിയാന്‍ തീരുമാനിച്ചത്. ഇതില്‍ 4കോടിയിലധികം രൂപയാണ ്‌കോഴയായി കൈമാറിയത്. ശിവശങ്കറിന് മാത്രം ഒരു കോടി കോഴ കിട്ടിയെന്നാണ ്‌കേസ്. അന്നത്തെ യു.ഡി.എഫ് എം.എല്‍.എ അനില്‍ അക്കരയാണ് സി.ബി.ഐക്ക് പരാതി നല്‍കിയത്. എന്നാല്‍ കുടുങ്ങമെന്ന ്‌വന്നതോടെ സംസ്ഥാനസര്‍ക്കാര്‍ വിജിലന്‍സിന ്‌കേസ് വിടുകയായിരുന്നു. സര്‍ക്കാരിന്റെ ഓഫീസുകളില്‍നിന്ന ്‌രേഖകള്‍ നീക്കുകയായിരുന്നു ലക്ഷ്യം. 18.50 കോടിയാണ് നല്‍കിയതെങ്കിലും 14.50 കോടിയാണ് ഫ്‌ളാറ്റിനായി ചെലവഴിച്ചത്. ബാക്കുതുകക്ക് ആശുപത്രി നിര്‍മിക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍ അതുണ്ടായില്ല. 4.48 കോടി ശിവശങ്കറിന്റെ അടുപ്പക്കാരിയും വ്യവസായവകുപ്പിലെ കരാര്‍ജീവനക്കാരിയുമായ സ്വപ്‌നസുരേഷ് കൈപ്പറ്റിയതായാണ് പരാതി. ഇതുവഴിയാണ് ശിവശങ്കറിലേക്ക് പണമെത്തിയത്. ഇത് ഉന്നതകേന്ദ്രങ്ങളിലേക്ക് മറിഞ്ഞിരിക്കാമെന്നും അവരിലേക്ക് അന്വേഷണം എത്തുമെന്നുമാണ ്കരുതപ്പെടുന്നത്. മുഖ്യമന്ത്രിയെ പ്രതിയാക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ആവശ്യപ്പെടുന്നത് അതാണ്.
തിരുവനന്തപുരത്തെ പ്രമാദമായ സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധമുണ്ടോ എന്നാണ ്അന്വേഷിക്കുന്നത്. യു.എ.ഇ കോണ്‍സുലേറ്റിന്റെ പ്രത്യേകാധികാരം ഉപയോഗിച്ചാണ് 15 കോടിയുടെ സ്വര്‍ണക്കടത്ത് നടന്നത്. ഇതില്‍ ശിവശങ്കറിനെയും സ്വപ്‌നയെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടിരുന്നു. വിരമിക്കുന്നതിന് മുമ്പ് ശിവശങ്കറിനെ തിരിച്ചെടുക്കാനും സര്‍ക്കാര്‍ തയ്യാറായിരുന്നു. സി.പി.എമ്മിലേക്കും പാര്‍ട്ടിയിലെ ഉന്നതരിലേക്കും കോഴപ്പണം എത്തിയിരിക്കാമെന്നാണ് ആരോപണം. വന്‍സ്രാവുകള്‍ കുടുങ്ങുമോ എന്നാണ് ജനം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Chandrika Web: