X

മുഖത്തടിച്ചത് ചെറിയ സംഭവം: അധ്യാപിക

യു.പി സ്കൂൾ അധ്യാപിക മുസ് ലിം വിദ്യാർത്ഥിയെ മറ്റ് വിദ്യാർത്ഥികളെ കൊണ്ട് മുഖത്തടിപ്പിച്ചത് ചെറിയ സംഭമാണെന്ന് അധ്യാപിക തൃപ്ത ത്യാഗി . കൂട്ടി ഹോം വർക്ക് ചെയ്യാത്തതിനാണ് ഇങ്ങനെ ചെയ്തത്. ഇതിനെ വലുതാക്കിയത് രാഷ്ട്രീയക്കാരാണ്. എല്ലാ കുട്ടികളും എനിക്ക് പ്രിയപ്പെട്ടതാണ്. രാഹുൽ ഗാന്ധി പ്രതികരിച്ചതിനെയും അധ്യാപിക വിമർശിച്ചു. സംഭവത്തിൽ അധ്യാപിക മുസ് ലിം വിദ്യാർത്ഥിയെ അടിക്കൂ എന്ന് പറയുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആദ്യം കേസെടുക്കുന്നില്ലെന്നും വിദ്യാഭ്യാസ വകുപ്പാണ് നടപടിയെടുക്കേണ്ടതെന്നും പറഞ്ഞ പൊലീസ് ജില്ലാ മേധാവി പിന്നീട് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ ഇതുവരെ ഇവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.

webdesk14: