X

എം.ബി.എക്കാരും എന്‍ജിനിയര്‍മാരുമെല്ലാം സ്വീപ്പര്‍ ജോലി ചെയ്യേണ്ട ഗതികേടില്‍ രാജ്യം

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം നിന്നിരുന്ന സാമൂഹിക മാധ്യമ മേഖലയില്‍ ഇത്തവണ ആകെ അലയടിക്കുന്നത് യു.പി.എ തരംഗമാണ്. നരേന്ദ്ര മോദി സര്‍ക്കാരിനെ ഏതു വിധേനെയും താഴെയിറക്കണമെന്നാണ് സാമൂഹിക മാധ്യമ രംഗത്ത് ഏറ്റവും ശക്തമായി ഉയരുന്ന ആവശ്യം. രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിനേ അതിനു കഴിയൂ എന്നും ട്വിറ്ററും ഫെയ്‌സ്ബുക്കുമടക്കമുള്ള സോഷ്യല്‍ മീഡിയ വിലയിരുത്തുന്നു.

ഞാനും കാവല്‍ക്കാരന്‍ എന്ന മുദ്രാവാക്യവുമായി നരേന്ദ്ര മോദി വന്നതിനു പിന്നാലെ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഞാനും കാവല്‍ക്കാരന്‍ എന്നതിനെക്കാളധികം കാവല്‍ക്കാരന്‍ കള്ളനാണ് എന്ന മുദ്രാവാക്യമാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റുപിടിച്ചത്. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിനെതിരെ വലിയ പ്രതിഷേധം ട്വിറ്ററില്‍ അടക്കം ഉയര്‍ന്നു കഴിഞ്ഞു. ഇതിനെതിരെ വേണ്ട വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത മാധ്യമങ്ങള്‍ക്കെതിരെയും വലിയ തരത്തിലുള്ള വിമര്‍ശനം ഉയരുന്നുണ്ട്.

4000ത്തോളം വരുന്ന എം.ബി.എക്കാരും എന്‍ജിനിയര്‍മാരും സ്വീപ്പര്‍ ജോലി ചെയ്യേണ്ട ഗതികേട് രാജ്യത്ത് വന്നുപെട്ടു. പി.ജി നേടിയവരും പി.എച്ച്.ഡി നേടിയവരും മതിയായ ജോലിയില്ലാത്ത അവസ്ഥയിലാണ്. അഞ്ചു കൊല്ലം കൊണ്ട് ഇന്ത്യയിലെ വിദ്യാസമ്പന്നരായ യുവാക്കളുടെ ഭാവി തന്നെ തകര്‍ത്തു കളഞ്ഞു മോദി സര്‍ക്കാര്‍

web desk 1: