X

സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രതിഷേധം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി

കൊച്ചി: സമൂഹിക മാധ്യമങ്ങളിലൂടെയുള്ള വൈകാരികമായ പ്രതിഷേധം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് നടപടി നേരിട്ട് എം.ജി സര്‍വകലാശാല ജീവനക്കാരന്‍ അനില്‍കുമാറിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. ജീവനക്കാരനെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

ഫേസ് ബുക്ക് പോസ്റ്റില്‍ ആരെയും പേരെടുത്ത് പരാമര്‍ശിക്കുകയോ സര്‍വകലാശാലക്കെതിരെ പരാമര്‍ശം നടത്തുകയോ ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞു. സര്‍വകലാശാലയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതായും കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
സാമൂഹ്യ മാധ്യമങ്ങളില്‍ എന്തൊക്കെയാവാമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോമിക്കുകയാണെന്നല്ലാതെ വ്യക്തമായ തീര്‍പ്പ് ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

chandrika: