X

കോടിയേരി ബാലകൃഷ്ണന്‍ രാഷ്ട്രീയത്തിലെ സൗമ്യ സാനിധ്യം: പി.എം.എ സലാം

മലപ്പുറം: കേരള രാഷ്ട്രീയത്തിലെ സൗമ്യ സാനിധ്യത്തെയാണ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അനുശോചിച്ചു. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഭരണ രംഗത്തും സംഘടനാ രംഗത്തും അദ്ദേഹം ഒരു പോലെ മികവു പുലര്‍ത്തി. മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴുമെല്ലാം സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു എന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷതയായിരുന്നു.

web desk 3: