X

സതാംപ്ടണ്‍ ടെസ്റ്റ്: ഇംഗ്ലണ്ടിന് തകര്‍ച്ചയോടെ തുടക്കം

ലണ്ടന്‍: ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ആതിഥേയര്‍ക്ക്് തകര്‍ച്ചയോടെ തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് പതിനഞ്ചു റണ്‍സ് ചേര്‍ക്കുതിനിടെ രണ്ടുവിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ കീറ്റന്‍ ജെന്നിങ്‌സനെയും നായകന്‍ ജോ റൂട്ടിനേയുമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

മൂന്നാം ഓവറിലെ ആദ്യപന്തില്‍ സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്ണു മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ കീറ്റന്‍ ജെന്നിങ്‌സനെ(പൂജ്യം) ജസ്പ്രീത് ബുംമ്ര എല്‍ബിയില്‍ കുരുക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ നായകന്‍ റൂട്ടിനെ (14 പന്തില്‍ നാല് റണ്‍സ്) ഇഷാന്ത് ശര്‍മയും പുറത്താക്കി. എല്‍ബിയില്‍ കുരുങ്ങി തന്നെയാണ് റൂട്ടും പുറത്തായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12 ഓവറില്‍ രണ്ടിന് 26റ ണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. അലസ്റ്റയര്‍ കുക്കും (15) ജോണി ബെയര്‍സ്‌റ്റോയുമാണ് (അഞ്ച് ) ക്രീസില്‍.

അഞ്ചു മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇംഗ്ലണ്ട്. ആദ്യ രണ്ടു മത്സരങ്ങളില്‍ തോറ്റ ഇന്ത്യ മൂന്നാം ടെസ്റ്റില്‍ 203 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു. മൂന്നാം ടെസ്റ്റിലെ ടീമില്‍ നിന്നും മാറ്റം വരുത്താതെയാണ് ഇന്ത്യ ടീമിനെ ഇറക്കിയത്. വിരാട് കോഹ്‌ലി നായകനായ ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ടീം മാറ്റമില്ലാതെ ടെസ്റ്റിനിറങ്ങുന്നത്.

chandrika: