X

ഖത്തറില്‍ സ്‌പെയിനും കോസ്റ്റാറിക്കയും നേര്‍ക്കുനേര്‍

ദോഹ നഗര മധ്യത്തിലെ തുമാമ സ്‌റ്റേഡിയത്തില്‍ രാത്രി 9.30 ന് നടക്കുന്ന അങ്കത്തില്‍ കിരീട പ്രതീക്ഷകളുമായി വന്നിരിക്കുന്ന സ്‌പെയിന്‍ കോസ്റ്റാറിക്കയെ നേരിടുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഉദ്ഘാടന മല്‍സരങ്ങളില്‍ ഏറ്റവുമധികം തോല്‍വി വാങ്ങിയിട്ടുള്ളവര്‍ സ്‌പെയിനാണ്. ഏഴ് ലോകകപ്പുകളിലാണ് ആദ്യ മല്‍സരത്തില്‍ അവര്‍ തല താഴ്ത്തിയത്. 2008 നും 2012 നുമിടെ രണ്ട് തവണ യൂറോപ്യന്‍ ചാമ്പ്യന്‍ പട്ടവും ഒരു തവണ ലോകകപ്പും ഉയര്‍ത്തിയ അവര്‍ ഇത്തവണ യുവ പ്രതിഭകളായ പെഡ്രി, അന്‍സു ഫാത്തി, ഫെര്‍ണാണ്ടോ ടോറസ് തുടങ്ങിയവരുടെ കരുത്തിലാണ്.

സെര്‍ജിയോ റാമോസിനെ പോലെ മുതിര്‍ന്ന ഒരു താരത്തെ ഒഴിവാക്കിയാണ് കോച്ച് ലൂയിസ് എന്റികെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയത്. മാര്‍കോ അസന്‍സിയോയെ പോലുള്ള അനുഭവക്കരുത്തരുമുണ്ട്. താരമെന്ന നിലയില്‍ 1994 നും 2002 നും മധ്യേ 12 ലോകകപ്പ് മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട് എന്റികെ. പക്ഷേ ഒന്നിലും ക്വാര്‍ട്ടറിനപ്പുറം കളിക്കാനായിട്ടില്ല. ഖത്തറില്‍ ഏഴ് മല്‍സരങ്ങള്‍ കളിക്കാനാണ് തന്റെ ടീം ആഗ്രഹിക്കുന്നതെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 37 കാരനായ ബ്രയാന്‍ റുയിസിലാണ് കോസ്റ്റാറിക്കന്‍ പ്രതീക്ഷ. ഗോള്‍ വലകാക്കുന്ന കീലര്‍ നവാസും കരുത്തന്‍.

web desk 3: