X

ജപ്പാന് മുന്നില്‍ സ്പാനിഷ് ഹിമാലയം

ഖലീഫ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ സ്‌പെയിനിനെ തോല്‍പ്പിക്കാനാവുമെന്ന വിശ്വാസം ജപ്പാനില്ല. ഒരു സമനിലയെങ്കിലും നേടാനായാല്‍ ഇതേ സമയത്ത് നടക്കുന്ന കോസ്റ്റാറിക്ക ജര്‍മനി അങ്കത്തില്‍ നോട്ടമിട്ട് കടന്നു കയറാമെന്നതാണ് അവരുടെ മോഹം. ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ കോസ്റ്റാറിക്കയെ ഏഴ് ഗോളിന് തകര്‍ത്തവരാണ് കാളപ്പോരിന്റെ നാട്ടുകാര്‍.

പക്ഷേ അടുത്ത മല്‍സരത്തില്‍ ജര്‍മനിക്കെതിരെ 1-1 സമനില വഴങ്ങി. അത് വഴി ആകെ നാല് പോയിന്റാണ് സമ്പാദ്യം. ഇന്ന് തോല്‍ക്കാതിരുന്നാല്‍ നോക്കൗട്ട്. പക്ഷേ നിലവിലെ ഫോമില്‍ അപകടകാരികളായ സ്പാനിഷ് മുന്‍നിരക്കാര്‍ ജപ്പാന്‍ വലയില്‍ ഒന്നിലധികം തവണ പന്ത് എത്തിക്കും. ടോറസും പെഡ്രിയും അസന്‍സിയോയുമെല്ലാം ഗംഭീര ഫോമിലാണ്. കൊച്ചു പാസുകളുമായി കടന്നു കയറി അപകടകരമായി നീങ്ങുന്നവര്‍. അവരെ ചെറുത്തുനില്‍ക്കാന്‍ മാത്രം പ്രാപ്തി ജപ്പാനില്ല. ജര്‍മനിക്കെതിരെ നേടിയ വിജയത്തിന് ശേഷം താരതമ്യേന ദുര്‍ബലരായ കോസ്റ്റാറിക്കക്കെതിരെ വിജയിക്കാനാവാതിരുന്നത് ജപ്പാന് ആഘാതമായിരുന്നു. ആ മല്‍സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ നോക്കൗട്ടും ഉറപ്പായിരുന്നു.

web desk 3: