X

പാക്കിസ്ഥാന് വേണ്ടി ചാരപ്പണി; സൈനികനെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യും

പാക്കിസ്ഥാനുവേണ്ടി ചാരപ്പണി നടത്തിയ സൈനികനെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യാന്‍ ഇന്ത്യന്‍ സൈന്യം. വടക്കന്‍ അതിര്‍ത്തിയിലെ സൈനിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദേശീയ തലസ്ഥാനത്തെ പാകിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥന് രഹസ്യ വിവരങ്ങള്‍ കൈമാറുന്നതിനിടെയാണ് സൈനികന്‍ പിടിയിലായത്. പിടിയിലായ സൈനികനെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ സൈന്യം ആരംഭിച്ചതായാണ് വിവരം.

‘കുറ്റാരോപിതനായ സിഗ്‌നല്‍മാന്‍ (വാഷര്‍മാന്‍) അലിം ഖാനെ ചൈനാ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഫീല്‍ഡ് ഏരിയയില്‍ നിയോഗിച്ചിരുന്നു. ന്യൂഡല്‍ഹിയിലെ എംബസിയിലുള്ള പാകിസ്ഥാന്‍ ചാരന് രഹസ്യ വിവരങ്ങള്‍ നല്‍കുന്നതിനിടെയാള്‍ പിടിക്കപ്പെട്ടത്. സൈനികനെതിരെയുള്ള കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ആരംഭിക്കും.

സൈനിക കോടതിയില്‍ നടത്തുന്ന വിചാരണയിക്കാണ് കോര്‍ട്ട് മാര്‍ഷല്‍ എന്ന് പറയുന്നത്. യുദ്ധ തടവുകാരെയും നിയമലംഘനം നടത്തിയ സൈനികരെയുമാണ് ഇത്തരം സൈനിക കോടതികളില്‍ വിചാരണയ്ക്ക് എത്തിക്കുന്നത്.

webdesk13: