X

ശ്രീറാം വെങ്കിട്ടരാമനെതിരെ സി.ബി.ഐ അന്വേഷണം വേണം; കെ.എം ബഷീറിന്റെ കുടുംബം ഹൈകോടതിയില്‍

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ബഷീറിന്റെ സഹോദരന്‍ ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

കേസ് നിലനില്‍ക്കുമെന്നിരിക്കെ പ്രതിയെ സഹായിക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. പോലീസ് പ്രതിയെ സഹായിക്കുകയാണ്. അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല, ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ ആയി നിയമിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ച് ഭക്ഷ്യവകുപ്പ് സിവില്‍സപ്ലൈസിലാണ് നിലവില്‍ ശ്രീ രാം വെങ്കിട്ടരാമന്‍ ജോലിചെയ്യുന്നത്.

web desk 3: