X
    Categories: indiaNews

ഇന്ത്യയ്ക്ക് കരുത്തായി 36 റഫാല്‍ വിമാനങ്ങള്‍; പറന്നിറങ്ങി അവസാന യുദ്ധവിമാനവും

ഇന്ത്യയ്ക്ക് അവസാനത്തെ റഫാല്‍ യുദ്ധ വിമാനവും കൈമാറി ഫ്രാന്‍സ്. ഫ്രാന്‍സില്‍ നിന്നും നിര്‍ത്താതെ പറന്നാണ് റഫാല്‍ ഇന്ത്യയിലെത്തച്ചത്. വിവരം ഇന്ത്യന്‍ വ്യോമസേന ട്വീറ്റിലൂടെ അറിയിച്ചു.

36 റഫാല്‍ വിമാനങ്ങള്‍ക്കായുള്ള കരാറിലാണ് ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ചത്. ഇതില്‍ 35 എണ്ണം ഫ്രാന്‍സില്‍ നിന്ന് നേരത്തെ എത്തിച്ചിരുന്നു. ആദ്യം ഇന്ത്യയ്ക്ക് ലഭിച്ചത് അഞ്ചെണ്ണമായിരുന്നു.

ഏകദേശം ഒന്‍പത് ബില്യണ്‍ ഡോളറിന്റെ ഇടപാടാണ് റഫാലിനായി ഇന്ത്യയും ഫ്രാന്‍സും തമ്മിലുണ്ടാക്കിയത്. ഏകദേശം 670 കോടി രൂപയാണ് ഓരോ ജെറ്റിന്റെയും വില. ഇന്ത്യയുടെ ആവശ്യപ്രകാരം നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് റഫാല്‍ ഇന്ത്യക്ക് കൈമാറിയിട്ടുള്ളത്.

web desk 3: