X

പരീക്ഷ നടത്തിപ്പില്‍ മാറ്റം; എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷ ഇനി ഒന്നിച്ച് ഒരേ സമയം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ പത്താംക്ലാസ്, ഹയര്‍ സെക്കന്ററി ക്ലാസുകളിലെ പരീക്ഷകള്‍ ഇക്കുറി ഒന്നിച്ചു നടത്തും. ഇതുസംബന്ധിച്ച നിര്‍ദേശം വിദ്യാഭ്യാസമന്ത്രി പുറത്തിറക്കി. പരീക്ഷണാര്‍ഥം പത്ത്, പ്ലസ് വണ്‍, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ക്ലാസുകളിലെ അര്‍ധവാര്‍ഷിക പരീക്ഷകളാണ് ഒന്നിച്ച് രാവിലെ നടത്തുന്നത്.

നേരത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെയും പത്താംക്ലാസ് പരീക്ഷകള്‍ ഉച്ചക്കുമാണ് നടത്തിയിരുന്നത്.
അര്‍ധവാര്‍ഷിക പരീക്ഷ ഒന്നിച്ചുനടത്തി പരീക്ഷാ നടത്തിപ്പില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുണ്ടാകാവുന്ന അപാകതകള്‍ പരിഹരിക്കും. തുടര്‍ന്ന് വാര്‍ഷിക പരീക്ഷ മാര്‍ച്ചില്‍ ഒന്നിച്ചു നടത്തും.

വാര്‍ഷികപരീക്ഷകളുടെ മോഡല്‍ പരീക്ഷകളും ഒന്നിച്ചാക്കാനാണ് തീരുമാനം. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇതാദ്യമായാണ് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഒന്നിച്ച് നടത്തുന്നത്. ഡിസംബര്‍ 13 മുതല്‍ 22 വരെയാണ് അര്‍ധവാര്‍ഷിക പരീക്ഷ.

chandrika: