X

പ്രതിഷേധത്തിനൊടുവില്‍ സര്‍ക്കാര്‍ പിന്മാറുന്നു; ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം തല്‍ക്കാലം പിടിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് പിന്മാറ്റം. ഭരണാനുകൂല സംഘടനകള്‍ ഉള്‍പ്പെടെ എതിര്‍പ്പുമായി രംഗത്തെത്തിയതാണ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയത്. സാമ്പത്തികപ്രതിസന്ധി ഗുരുതരമായാല്‍ ഇക്കാര്യം പരിഗണിച്ചാല്‍ മതിയെന്നാണ് തീരുമാനം.

സാലറി കട്ട് വഴി ഒരു മാസത്തെ ശമ്പളം 6 മാസം കൊണ്ട് മാറ്റിവയ്ക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ സാലറി കട്ട് തുടര്‍ന്നാല്‍ പണിമുടക്ക് ആരംഭിക്കാന്‍ പ്രതിപക്ഷ സംഘടനകളുടെ നീക്കമുണ്ടായിരുന്നു. കോടതിയെയും സമീപിക്കാനും ആലോചയുണ്ടായിരുന്നു. കോടതയില്‍ നിന്ന് തിരിച്ചയിയുണ്ടാകും എന്ന ഭയവും സര്‍ക്കാറിനെ പിന്മാറാന്‍ പ്രേരിപ്പിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍ ഗ്രാന്റോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം സാലറി കട്ട് ബാധകമാക്കാനായിരുന്നു തീരുമാനം. 20, 000 രൂപയില്‍ താഴെ ശമ്പളമുള്ളവരെ ഒഴിവാക്കും.

 

 

 

Test User: