X

അകാരണമായി ബലപ്രയോഗം പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം

തിരുവന്തപുരം: അകാരണമായി ബലപ്രയോഗം പാടില്ലെന്ന് പോലീസ് മേധാവിയുടെ നിര്‍ദ്ദേശം. കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി ബലപ്രയോഗം വേണ്ടിവന്നാല്‍ നിയമാനുസൃതമേ ആകാവൂ എന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.
ജില്ലാ പോലീസ് മേധാവിമാര്‍ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശനം നടത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. ജില്ലാ പോലീസ് മേധാവിമാരുടെയും റേഞ്ച് ഡി ഐ ജിമാരുടെയും സോണ്‍ ഐ ജിമാരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

പോലീസ് സ്‌റ്റേഷനുകളുടെ അധികാര പരിധിയില്‍ നടക്കുന്ന സംഭവങ്ങള്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് വേഗത്തില്‍ ലഭ്യമാക്കുന്ന തരത്തില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗം ശക്തിപ്പെടുത്തണമെന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം. പോലീസ് സ്‌റ്റേഷനുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തുക, വ്യക്തികളെ പോലീസ് സ്‌റ്റേഷനുകളില്‍ കൊണ്ടുവരുമ്പോള്‍ നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുക, വൈദ്യപരിശോധന ഉള്‍പ്പെടെയുള്ളവ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കുക എന്നീ ചുമതലകള്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കുമായിരിക്കുമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

web desk 3: