X
    Categories: CultureNewsViews

ഇനി സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരില്ല; സ്‌കൂള്‍ വിദ്യാഭ്യാസ ഘടനയില്‍ സമഗ്ര മാറ്റത്തിന് ശിപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ ഘടനയില്‍ സമഗ്രമാറ്റം ശിപാര്‍ശ ചെയ്ത് വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. പൊതുവിദ്യാഭ്യാസ ഡയരക്ടറേറ്റ്, ഹയര്‍സെക്കണ്ടറി ഡയരക്ടറേറ്റ്, വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി ഡയരക്ടറേറ്റ് എന്നിവ ലയിപ്പിച്ച് ഡയരക്ടറേറ്റ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ എന്ന ഒരൊറ്റ ഡിപ്പാര്‍ട്‌മെന്റിന് കീഴിലാക്കാനാണ് പ്രധാന നിര്‍ദേശം. എസ്.എസി.ഇ.ആര്‍.ടി മുന്‍ ഡയരക്ടര്‍ ഡോ.എം.എ ഖാദര്‍ അധ്യക്ഷനായ സമിതിയാണ് ശിപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.

സ്‌കൂളില്‍ പ്രിന്‍സിപ്പല്‍, ഹെഡ് മാസ്റ്റര്‍ എന്ന രീതിയില്‍ രണ്ട് മേധാവികള്‍ തുടരുന്ന രീതി അവസാനിപ്പിക്കും. പ്രിന്‍സിപ്പല്‍ ആയിരിക്കും സ്ഥാപന മേധാവി. പ്രിന്‍സിപ്പലിനെ സഹായിക്കാന്‍ വൈസ് പ്രിന്‍സിപ്പല്‍ എന്ന തസ്തികയും ശിപാര്‍ശ ചെയ്തിട്ടുണ്ട്.

നിലവിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി ഘടനയിലും മാറ്റത്തിന് ശിപാര്‍ശയുണ്ട്. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകള്‍ക്ക് ഒരു സ്ട്രീമും എട്ട് മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് മറ്റൊരു സ്ട്രീമുമാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇതില്‍ എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക് പി.ജിയും ബി.എഡും ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ ബിരുദവും ബി.എഡുമാണ് യോഗ്യതയായി നിര്‍ദേശിച്ചിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: