X

സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്: മലപ്പുറത്തെ സി.എച്ച് നാസറിന് സ്വര്‍ണ്ണ മെഡല്‍

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: പാലക്കാട്ട് നടന്ന 54-ാമത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള സി.എച്ച്.നാസര്‍ സ്വര്‍ണ്ണ മെഡല്‍ നേടി.റൈഫിള്‍ വിഭാഗത്തില്‍ 50 മീറ്റര്‍ 22 പീപ്പ് സൈറ്റ് ലാണ് മെഡല്‍ നേടിയത്.

പാലക്കാട് ജില്ലാ റൈഫിള്‍ അസോസിയേഷന്‍ അംഗമായ നാസര്‍ ദേശീയ സംസ്ഥാന തലത്തില്‍ ഒട്ടേറെ മത്സരങ്ങളില്‍ പങ്കെടുത്ത് മെഡലുകള്‍ നേടിയിട്ടുണ്ട്. ഒക്ടോബര്‍ 9 ന് കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രീ നാഷണല്‍ ഷൂട്ടിംഗ് മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.മലപ്പുറം കൂട്ടിലങ്ങാടി വാഴക്കാട്ടിരിയിലെ പരേതനായ ചെറുതൊടി ഹംസയുടെയും ആലാന്‍ ആസ്യയുടെയും മകനാണ്.

web desk 3: