X
    Categories: indiaNews

യു.പിയില്‍ ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട പൊലീസുകാരനെ 600 കിലോമീറ്റര്‍ അകലേക്ക് സ്ഥലം മാറ്റി

ലക്‌നൗ: കഴിക്കാന്‍ നല്‍കിയ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് പരാതിപ്പെട്ട യു.പി കോണ്‍സ്റ്റബിളിനെ 600 കിലോമീറ്റര്‍ അകലേക്ക് സ്ഥലം മാറ്റി. അടുത്തിടെയാണ് ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് ഇദ്ദേഹം സംസാരിക്കുന്ന വിഡിയോ വൈറലായിരുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പിന് ഇത് നാണകേടുണ്ടാക്കിയതിനെ തുടര്‍ന്നാണ് കോണ്‍സ്റ്റബിള്‍ മനോജ് കുമാറിനെ ശിക്ഷയായി സ്ഥലം മാറ്റിയത്. ഫിറോസാബാദില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള ഗാസിപൂര്‍ ജില്ലയിലേക്കാണ് സ്ഥലം മാറ്റം.

‘ഇത് നായകള്‍ പോലും കഴിക്കില്ല. 12 മണിക്കൂര്‍ ഡ്യൂട്ടി കഴിഞ്ഞ് കഴിക്കാന്‍ കിട്ടുന്നത് ഇതാണ്. രാവിലെ മുതല്‍ വിശന്നാണ് ജോലി ചെയ്യുന്നത്. ഞങ്ങളെ കേ ള്‍ക്കാന്‍ ആരുമില്ല-അദ്ദേഹം കരഞ്ഞ് പരാതിപ്പെടുന്നതാണ് വിഡിയോയില്‍ ഉണ്ടായിരുന്നത്. വിഷയത്തില്‍ ഡി.ജി.പിയോട് പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായി കുമാര്‍ ആരോപിച്ചു. എന്നാല്‍, മനോജ് കുമാര്‍ മുമ്പ് അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടെന്നായിരുന്നു പൊലീസിന്റെ പ്രതികരണം.

web desk 3: