X

തൊഴില്‍ നഷ്ട റിപ്പോര്‍ട്ട് കേന്ദ്രം പൂഴ്ത്തി; സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അംഗങ്ങള്‍ രാജിവെച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴില്‍ ലഭ്യതയും തൊഴില്‍ നഷ്ടവും സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടാത്തതിലെ അഭിപ്രായഭിന്നതയെ തുടര്‍ന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അംഗങ്ങള്‍ രാജിവെച്ചു. ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി.സി മോഹനനും അംഗമായ ജെ.വി മീനാക്ഷിയുമാണ് രാജിവെച്ചത്.
തെരഞ്ഞെടുപ്പ് കാലത്ത് വിവരങ്ങള്‍ പുറത്തുവരുന്നതിനു കേന്ദ്രസര്‍ക്കാര്‍ തടയിടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചാണ് ഇരുവരും രാജി പ്രഖ്യാപിച്ചത്. മതിയായ ആലോചനകള്‍ ഇല്ലാതെ ജിഡിപി റിപ്പോര്‍ട്ടുകള്‍ നീതി ആയോഗ് വഴി പുറത്തുവിട്ടതിലും ഇവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ജിഡിപിയും തൊഴിലില്ലായ്മയും സംബന്ധിച്ച വിവരങ്ങലില്‍ കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന തരത്തിലാണ് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ വിവരങ്ങള്‍ പുറത്തുവരുന്നത്. പുനര്‍ജനിക്കുന്നതു വരെ കമ്മീഷന്‍ നിത്യതയില്‍ വിശ്രമിക്കട്ടെയെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം ട്വീറ്റ് ചെയ്തു.

chandrika: