X

ശക്തമായ കാറ്റും മഴയും യുഎഇയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

അബുദാബി: ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടര്‍ന്ന് യുഎഇയില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രിവരെ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

കാലാവസ്ഥ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനുശേഷം പള്ളികളിലും ഇതുസംബന്ധിച്ച മ്ുന്നറിയിപ്പ നല്‍കിയിരുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് ശനിയും ഞായറും വീട്ടിലിരുന്നുള്ള ജോലിയായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്കുമുമ്പുണ്ടായ ശക്തമായ മഴയില്‍ ആലിപ്പഴ വര്‍ഷമുണ്ടായതിനെത്തുടര്‍ന്ന നൂറുകണക്കിനുവാഹനങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.

webdesk14: