GULF
ശക്തമായ കാറ്റും മഴയും യുഎഇയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രിവരെ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്

അബുദാബി: ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടര്‍ന്ന് യുഎഇയില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്കി. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രിവരെ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
കാലാവസ്ഥ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന അധികൃതര്‍ മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനുശേഷം പള്ളികളിലും ഇതുസംബന്ധിച്ച മ്ുന്നറിയിപ്പ നല്‍കിയിരുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് ശനിയും ഞായറും വീട്ടിലിരുന്നുള്ള ജോലിയായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കുമുമ്പുണ്ടായ ശക്തമായ മഴയില്‍ ആലിപ്പഴ വര്ഷമുണ്ടായതിനെത്തുടര്ന്ന നൂറുകണക്കിനുവാഹനങ്ങള്ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.
GULF
“വൈബ്രന്റ് തലശ്ശേരി” ജൂൺ 21ന്

അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി “വൈബ്രന്റ് തലശ്ശേരി “എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി 2025 ജൂൺ 21 ശനിയാഴ്ച രാത്രി 7:30 മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.
മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സൈനുൽ ആബിദ് (സഫാരി) സാഹിബിന് ആദരവ് നൽകുന്ന പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സിക്രട്ടറി ഫാത്തിമ തഹലിയ മുഖ്യ പ്രഭാഷണം നടത്തും.
തുടർന്ന് അബുദാബി സ്കൂളുകളിൽ നിന്നും SSLC, PLUS TWO പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ തലശ്ശേരി മണ്ഡലത്തിൽ പെട്ട വിദ്യാർത്ഥികൾക്കും ബിസിനസ്സ് സംരംഭകർക്കും മുൻ കേരള നിയമസഭ സ്പീക്കർ സീതിസാഹിബിന്റെ പേരിലുള്ള എക്സലൻസ് അവാർഡ് വിതരണവും നടക്കും. UAE KMCC യുടെയും വിവിധ ഘടങ്ങളുടെയും പ്രധാന നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. യു എ യിലെ പ്രശസ്ത ഗായികമാരായ നസ്മിജ ഇബ്രാഹിം, ഡോ : ശാസിയ എന്നിവർ നയിക്കുന്ന ഗാനവിരുന്നും പരിപാടിയിൽ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
GULF
‘വൈബ്രന്റ് തലശ്ശേരി ‘ ജൂണ്‍ 21 ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും
മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സൈനുല്‍ ആബിദ് (സഫാരി) സാഹിബിന് ആദരവ് നല്കുന്ന പരിപാടിയില്‍ മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സിക്രട്ടറി ഫാത്തിമ തഹലിയ മുഖ്യ പ്രഭാഷണം നടത്തും.

അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി ‘വൈബ്രന്റ് തലശ്ശേരി ‘എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി 2025 ജൂണ്‍ 21 ശനിയാഴ്ച രാത്രി 7:30 മുതല്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും.
മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സൈനുല്‍ ആബിദ് (സഫാരി) സാഹിബിന് ആദരവ് നല്കുന്ന പരിപാടിയില്‍ മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സിക്രട്ടറി ഫാത്തിമ തഹലിയ മുഖ്യ പ്രഭാഷണം നടത്തും.
തുടര്‍ന്ന് അബുദാബി സ്കൂളുകളില്‍ നിന്നും ടടഘഇ, ജഘഡട ഠണഛ പരീക്ഷയില്‍ ഉന്നത വിജയം കരസ്തമാക്കിയ തലശ്ശേരി മണ്ഡലത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസ്സ് സംരംഭകര്‍ക്കും മുന്‍ കേരള നിയമസഭ സ്പീക്കര്‍ സീതിസാഹിബിന്റെ പേരിലുള്ള എക്സലന്‍സ് അവാര്‍ഡ് വിതരണവും നടക്കും. ഡഅഋ ഗങഇഇ യുടെ പ്രധാന നേതാക്കളും ചടങ്ങില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
GULF
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്

ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ ഇന്ന് രാത്രി 9 മണിക്ക് വാദി അല്‍ കബീര്‍ ഗോള്‍ഡന്‍ ഒയാസിസ് ഹാളില്‍ വെച്ച് ഈദ് സ്നേഹ സംഗമം നടക്കും. പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പ്രമുഖവാഗ്മിയും പണ്ഡിതനുമായ മുജാഹിദ് ബാലുശ്ശേരി, എസ്എന്‍ഡിപി യോഗം ഒമാന്‍ കണ്‍വീനര്‍ വി രാജേഷ് , കെഎംസിസി മസ്കറ്റ് സെക്രട്ടറി ഹുസൈന് വയനാട് വിസ്ഡം യൂത്ത് ഇസ്ലാമിക് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി ടി കെ നിഷാദ് സലഫി, മറ്റു പ്രമുഖര്‍ പങ്കെടുത്ത് സംസാരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
-
kerala3 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
kerala2 days ago
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല
-
News3 days ago
‘ജാഗ്രത പാലിക്കുക’: ഇസ്രാഈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാര്ക്ക് ഇറാനിലെ ഇന്ത്യന്‍ എംബസ്സിയുടെ മുന്നറിയിപ്പ്
-
kerala3 days ago
ശക്തമായ മഴ; കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
-
india3 days ago
വിമാനാപകടം; ഡിഎന്‍എ പരിശോധനക്കായി മരിച്ച രഞ്ജിതയുടെ സഹോദരന് അഹമ്മദാബാദിലേക്ക്
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’