X

‘ഞങ്ങള്‍ക്ക് പഠിക്കണം’; ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്

തിരുവനന്തപുരം: ഹര്‍ത്താലില്‍ നിന്ന് പാല്‍, പത്രം, ആസ്പത്രി എന്നിവയെ ഒഴിവാക്കുന്നതു പോലെ സ്‌കൂളുകളെയും ഒഴിവാക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍.

തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് ഈ ആവശ്യവുമായി മുന്നോട്ടുവന്നത്. യുണൈറ്റഡ് സ്‌കൂള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് കുട്ടികള്‍ ഈ വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചത്.

220 അധ്യയന ദിവസങ്ങള്‍ ലഭിക്കേണ്ടിടത്ത് ഈ വര്‍ഷം 145 ദിവസമാണ് ക്ലാസ് നടന്നത്. ഇനിയുള്ള കാലയളവില്‍ 185 അധ്യയന ദിവസങ്ങള്‍ കൂടുല്‍ വരില്ല. പഠനഭാരമാകട്ടെ 220 ദിവസത്തേക്കുള്ളതാണ്.

പഠിപ്പിച്ചു തീരാത്ത ഈ പാഠഭാഗങ്ങള്‍ തങ്ങള്‍ എങ്ങനെ പഠിക്കുമെന്നും എങ്ങനെ പരീക്ഷ എഴുതുമെന്നും അവര്‍ ചോദിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ഹര്‍ത്താല്‍ അപൂര്‍വമാണ്. പ്രതിഷേധങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും സ്‌കൂളിന്റെ പ്രവര്‍ത്തനം ആരും തടസ്സപ്പെടുത്തില്ല.

chandrika: