X

ഖത്തറില്‍ പഠനം ഓണ്‍ലൈനിലേക്ക്

വാഷിങ്ടണ്‍: ലോകത്ത് ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ നിരവധി രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങിത്തുടങ്ങി. പുതുവത്സരാഘോഷങ്ങള്‍ അവസാനിക്കുന്നതോടെ ശക്തമായ നീക്കങ്ങളുമായി മുന്നോട്ടുപോകാനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം. ചൈനയില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. ശനിയാഴ്ച മാത്രം 175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായി ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. വ്യവസായ കേന്ദ്രമായ ഷിയാനില്‍ അടച്ചുപൂട്ടല്‍ തുടരുകയാണ്.

ഖത്തറില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും പഠനം ഓണ്‍ലൈനിലേക്ക് മാറ്റി. ഒരാഴ്ചത്തേക്ക് പഠനം ഓണ്‍ക്ലാസുകളിലേക്ക് മാറുമെന്ന്് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഒരാഴ്ചക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി ഓണ്‍ലൈന്‍ ക്ലാസ് തുടരേണ്ടതുണ്ടോ എന്ന് പരിശോധിക്കും.ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഡിസംബര്‍ 31ന് 741 പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇവരില്‍ 533 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 208 പേര്‍ യാത്രക്കാരാണ്. ഇതോടെ രാജ്യത്ത് നിലവില്‍ ആക്ടീവ് കേസുകളുടെ എണ്ണം 4,380 ആയി ഉയര്‍ന്നു.

ഇസ്രാഈലില്‍ ഫ്‌ളൊറോണ

ടെല്‍അവീവ്: ലോകമെങ്ങും ഒമിക്രോണ്‍ വകഭേദം പടര്‍ന്നുപിടിക്കുന്നതിനിടെ ആശങ്ക സൃഷ്ടിച്ച് ഫ്‌ളൊറോണയും. കോവിഡും ഇന്‍ഫ്‌ളുവന്‍സയും ഒന്നിച്ചെത്തുന്ന ഈ രോഗാവസ്ഥ ഇസ്രാഈലിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. മുപ്പത് വയസുള്ള ഗര്‍ഭിണി സുഖംപ്രാപിച്ചതായും ആശുപത്രി വിട്ടതായും ഒരു ഇസ്രാഈലി പത്രം പറയുന്നു. കോവിഡ് കേസുകള്‍ കൂടിക്കൊണ്ടിരിക്കെ ഇസ്രാഈലില്‍ നാലാം ഡോസ് നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്. ലോകത്ത്് ആദ്യമായാണ് ഒരു രാജ്യം നാലാം ഡോസ് നല്‍കുന്നത്.

 

web desk 3: