X

സുധാകരന്റെ പ്രസ്താവന:വീണ്ടും വിവാദം

കണ്ണൂര്‍ : കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ പ്രസ്താവനയില്‍ വിവാദം വീണ്ടും. ആര്‍.എസ്.എസ് നേതാവ് ശ്യാം പ്രസാദ് മുഖര്‍ജിയെ തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയ നെഹുറുവിന്റെ നടപടി അദ്ദേഹത്തിന്റെ മൂല്യബോധത്തിന് തെളിവാണെന്ന് സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ ഡി.സി.സി സംഘടിപ്പിച്ച നെഹ്രു അനുസ്മരണ യോഗത്തിലാണ് സുധാകരന്റെ പരാമര്‍ശം. ആര്‍.എസ്.എസ് ശാഖക്ക് താന്‍ മുമ്പ് സംരക്ഷണം നല്‍കിയിരുന്നുവെന്ന പ്രസ്താവനക്ക് പിറകെയാണ് ഈ പരാമര്‍ശം.

അതേസമയം ആര്‍.എസ്.എസ്സിനെതിരെ ശക്തമായ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി തിരുവനന്തപുരത്ത് പ്രസ്താവനയില്‍ പറഞ്ഞു.

web desk 3: