X

ആദ്യജയം കൊതിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്; വിജയം തുടരാന്‍ ശിഖര്‍ ധവാനും സംഘവും

ഹൈദരാബാദ് അങ്കത്തില്‍ വ്യക്തമായ മുന്‍ത്തൂക്കം ആദ്യ രണ്ട് മല്‍സരങ്ങളും ജയിച്ചുകയറിയ പഞ്ചാബ് കിംഗ്സിന് തന്നെ. ശിഖര്‍ ധവാന്‍ നയിക്കുന്ന സംഘത്തിലേക്ക് വിശ്വസ്ത ബാറ്റര്‍ ലിയാം ലിവിങ്സ്റ്റണ്‍ എത്തിയിട്ടുണ്ട്. ബൗളിംഗിന് നേതൃത്വം നല്‍കുന്ന അര്‍ഷദിപ് സിംഗ് റിഥം കണ്ടെത്തിയിരിക്കുന്നു. കാഗിസോ റബാദയുമാവുമ്പോള്‍ പേടിക്കാനില്ല.

മറുഭാഗത്ത് ഹൈദരാബാദുകാര്‍ പതറി നില്‍ക്കുകയാണ്. അവസാന മല്‍സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഒന്നും ചെയ്യാനായില്ല. രാഹുല്‍ ത്രിപാഠി, അഭിഷേക് ശര്‍മ, നായകന്‍ ഐദന്‍ മാര്‍ക്റാം തുടങ്ങിയവരാണ് ബാറ്റിംഗ് വിലാസക്കാര്‍. പക്ഷേ ത്രിപാഠി മാത്രമാണ് താളം കണ്ടെത്തിയിട്ടുള്ളത്. ഓള്‍റൗണ്ടര്‍ അബ്ദുള്‍ സമദ് രണ്ട് മല്‍സരങ്ങളിലും കരുത്ത് കാട്ടിയപ്പോള്‍ അനുഭവ സമ്പന്നനായ മായങ്ക് അഗര്‍വാള്‍ പോലും തപ്പിതടയുകയാണ്. ഉമ്രാന്‍ മാലിക്, ടി.നടരാജന്‍ എന്നീ രണ്ട് അതിവേഗക്കാരുണ്ട്. രണ്ട് പേരും ലക്നൗ മല്‍സരത്തില്‍ ധാരാളം റണ്‍സ് നല്‍കി. പഞ്ചാബ് ബാറ്റിംഗില്‍ ധവാന്‍ സ്വന്തം ഭാഗത്ത് ഉറച്ചുനില്‍ക്കും. വിക്കറ്റ് കീപ്പര്‍ പ്രഭ്സിംറാന്‍ സിംഗ്, സാം കറന്‍ തുടങ്ങിയവരുടെ കരുത്തുമാവുമ്പോള്‍ നല്ല സ്‌ക്കോര്‍ നേടാനാവും. മധ്യനിരക്ക് സ്ഥിരത പകരാന്‍ ലിവിങ്സ്റ്റണുമാവുമ്പോള്‍ ഹൈദരാബാദിലെ കാണികള്‍ തീര്‍ക്കുന്ന പ്രയാസങ്ങള്‍ പഞ്ചാബ് മറികടക്കും.

webdesk11: