X

സപ്ലൈകോ വിലവര്‍ധന; ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം

തിരുവനന്തപുരം: സപ്ലൈകോയിലെ സാധനങ്ങളുടെ വിലകൂട്ടുന്നത് ചര്‍ച്ച ചെയ്യുന്നതിനായി ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. സപ്ലൈകോ മാനേജ്‌മെന്റും സിവില്‍ സപ്ലൈസ് സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും.

സപ്ലൈകോയിലെ 13 ഇന ആവശ്യ സാധനങ്ങളുടെ വിലവര്‍ധന എത്ര ശതമാനം വേണമെന്ന് യോഗം ചര്‍ച്ച ചെയ്യും. കൂടുതല്‍ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന കാര്യവും ചര്‍ച്ചയാകും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിന്റെ അജണ്ടയാണ്. പി.ആര്‍.എസിന്റെ കാര്യത്തില്‍ ബാങ്കുകള്‍ സുതാര്യമാവണമെന്ന് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. സപ്ലൈകോയിലെ 13 ഇന അവശ്യസാധനങ്ങളുടെ വിലവര്‍ധന ജനുവരിയോടെ ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ട്.

സാധാറണക്കാരുടെ വയറ്റത്തടിക്കുന്ന രീതിയിലാണ് ആവശ്യ സാധനങ്ങളുടെ വില സര്‍ക്കാര്‍ കൂട്ടി കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ ഇങ്ങനെ ദുരിതം അനുഭവിക്കുമ്പോഴും പിണറായി വിജയനും സര്‍ക്കാരും നവകേരള സദസും കേരളീയവും നടത്തുകയാണ്. കോടികള്‍ കടത്തിലാണെന്ന് പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയും പരിവാരങ്ങളും ദൂര്‍ത്ത് തൂടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു.

webdesk14: