X

മോദിക്കും അമിത് ഷായ്ക്കുമെതിരായ പരാതികള്‍ ; തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് കടുപ്പിച്ച് സുപ്രീം കോടതി

തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികള്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീകോടതി. നരേന്ദ്രമോദിയും അമിത് ഷായും നടത്തിയ പെരുമാറ്റ ചട്ട ലംഘനങ്ങളില്‍ കമ്മീഷന്‍ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് കോടതിയുടെ നടപടി. മെയ് 6 നകം തീരുമാനം എടുക്കണമെന്നാണ് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് രംജ്ഞന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ചാണ് തീരുമാനം വ്യക്തമാക്കിയത്. കോണ്‍ഗ്രസിന് വേണ്ടി സില്‍ച്ചാറില്‍ നിന്നുള്ള ലോക്‌സഭാംഗം സുഷ്മിത ദേവ് ഹര്‍ജി നല്‍കിയത്. അഭിഷേക് മനു സിങ്‌വിയാണ് ഹര്‍ജിയില്‍ ഹാജരായത്. ബിജെപി നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം മോദിയുടെ പ്രസംഗത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയത് വിവാദമായിരുന്നു. കഴിഞ്ഞ മാസം ലത്തൂരിലും വാര്‍ധയിലും നടത്തിയ പ്രചരണയോഗത്തില്‍ മോദി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണു പരാതി. മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ ഒരുങ്ങിയ മുന്‍ ബിഎസ്എഫ് ജവാന്റെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു.

web desk 3: