X

ചോദ്യം ചോദിച്ചതിന് സുഷമ സ്വരാജ് തന്നെ ട്വിറ്ററില്‍ ബ്ലോക് ചെയ്‌തെന്ന് കോണ്‍ഗ്രസ് എം.പി

ന്യൂഡല്‍ഹി: ഇറാഖില്‍ കാണാതായ ഇന്ത്യയ്ക്കാരെ കുറിച്ച് ചോദിച്ചതിന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ് തന്നെ ട്വിറ്ററില്‍ ബ്ലോക് ചെയ്‌തെന്ന് കോണ്‍ഗ്രസ് എം.പി പര്‍താബ് സിങ് ബജ്‌വ. ബ്ലോക് ചെയ്യപ്പെട്ടതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പര്‍താബ് ആരോപണമുന്നയിച്ചത്. ‘ ഇങ്ങനെയാണോ വിദേശകാര്യമന്ത്രാലയം നടത്തേണ്ടത്. ഇറാഖിലുള്ള 39 ഇന്ത്യയ്ക്കാരെ കുറിച്ചുള്ള ചോദ്യത്തിന് ഒരു പാര്‍ലമെന്റ് അംഗത്തെ ബ്ലോക് ചെയ്യാന്‍ ആവശ്യപ്പെടുകയാണോ വേണ്ടത്?’ അദ്ദേഹം ചോദിച്ചു.

ഇന്ത്യയ്ക്കാരെ കുറിച്ച് ലോക്‌സഭയില്‍ കഴിഞ്ഞ ജൂലൈയില്‍ സുഷമ വിശദീകരണം നല്‍കിയതു മുതലാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇറാഖില്‍ ഐ.എസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ബാദുഷ നഗരത്തില്‍ വെച്ചാണ് ഇന്ത്യയ്ക്കാരെ കാണാതായിരുന്നത്. ഇവരെ കുറിച്ച് വിവരമില്ല എന്നായിരുന്നു സുഷമയുടെ മറുപടി. എന്നാല്‍ മന്ത്രി കള്ളം പറയുകയാണെന്നും സുഷമയ്‌ക്കെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരുമെന്നും പര്‍താപ് പറഞ്ഞിരുന്നു.

chandrika: