X

സ്വപ്‌നയ്ക്ക് നാളെ ആഞ്ജിയോഗ്രാം നടത്തും ; റമീസിന് എന്‍ഡോസ്‌കോപ്പിയും പരിശോധന

തൃശൂര്‍: സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌നയ്ക്ക് നാളെ ആന്‍ജിയോഗ്രാം പരിശോധന നടത്താന്‍ തീരുമാനിച്ചു. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളില്‍ തടസ്സമുണ്ടോ എന്നറിയാനാണ് പരിശോധന. കേസിലെ മറ്റൊരു പ്രതിയായ കെടി റമീസിന് എന്‍ഡോസ്‌കോപ്പിയും നടത്താനാണ് തീരുമാനം. റമീസിന് വയറുവേദനയാണ്. ഇരുവരേയും കഴിഞ്ഞ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

സ്വപ്‌നയുടെ വാര്‍ഡിലുണ്ടായിരുന്ന മുഴുവന്‍ നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനമുണ്ട്. ഇവരുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കും. ഒരു ജൂനിയര്‍ നഴ്‌സിന്റെ ഫോണില്‍ നിന്ന് സ്വപ്‌ന ആരെയോ വിളിച്ചതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്.

മുഴുവന്‍ ജീവനക്കാരുടെയും പേരു വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറും. ഇന്നലെയാണ് നെഞ്ച് വേദനയെ തുടര്‍ന്ന് സ്വപ്‌നയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുമ്പ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വപ്‌നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആറ് ദിവസം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഈ സമയത്താണ് സ്വപ്‌ന ആരെയോ ഫോണ്‍ വിളിച്ചതായി വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം സ്വപ്‌നയെ ഡിസ്ചാര്‍ജ് ചെയ്ത് വീണ്ടും വിയ്യൂര്‍ ജയിലിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്.

കേസിലെ മറ്റൊരു മുഖ്യപ്രതി റമീസിനും ഇന്നലെ വയറുവേദന അനുഭവപ്പെട്ടിരുന്നു. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

 

chandrika: