X
    Categories: indiaNews

അച്ഛന് മറവിരോഗം; ബി.ജെ.പിയിലേക്ക് പോകുന്നത് സമ്മര്‍ദത്താലെന്ന് മകന്‍

പശ്ചിമബംഗാള്‍ കൃഷ്ണനഗര്‍ എം.എല്‍.എയും മുന്‍ കേന്ദ്രറെയില്‍വെ മന്ത്രിയുമായ മുകുള്‍റോയിയെക്കുറിച്ചുള്ള അഭ്യൂഹം തീരുന്നില്ല. അദ്ദേഹത്തെ കാണാനില്ലെന്ന് രണ്ടുദിവസം മുമ്പ് മകന്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഡല്‍ഹിയിലെത്തിയതായി അറിഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപകരിലൊരാളായ മുകുള്‍ റോയിക്ക് തലച്ചോറില്‍ അടുത്തിടെ ശസ്ത്രക്രിയ നടത്തിയിരുന്നു. താന്‍ ബി.ജെ.പിയിലേക്ക് പോകുകയാണെന്നാണ് മുകുള്‍ റോയ്പറയുന്നതെങ്കിലും തൃണമൂല്‍ നേതാക്കളും കുടുംബവും അദ്ദേഹത്തെ ബി.ജെ.പി ദുരുപയോഗിക്കുകയാണെന്നാണ് പറയുന്നത്. 2017ലാണ് ഇദ്ദേഹം ബി.ജെ.പിയിലെത്തുന്നത്. 2021ല്‍ വിജയിച്ചശേഷം തൃണമൂലില്‍ ഒരുമാസത്തിന് ശേഷം മടങ്ങിയെത്തി.പുറത്തുനിന്നെത്തുന്നവര്‍ക്ക് പതിവുപോലെ 2020ല്‍ ബി.ജെ.പി വൈസ് പ്രസിഡന്റ് പദവി നല്‍കിയിരുന്നു.

ഏതായാലും മാനസികനില ശരിയല്ലാത്തതിനാല്‍ അദ്ദേഹത്തെ വെറുതെവിടാനാണ് തൃണമൂല്‍ നേതാവ് സുവേന്ദു ഛത്തോപാധ്യായ പറയുന്നത്. മമത ഇതുവരെ പ്രതികരിച്ചിട്ടില്ല. തനിക്ക് അമിത്ഷായെ കാണണമെന്നാണ് റോയ്പറയുന്നത്.

Chandrika Web: